Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Womens Premier League

മ​ന്ദാ​ന​യ്ക്കും ഹാ​രി​സി​നും അ​ർ​ധ​സെ​ഞ്ചു​റി; ആ​ർ​സി​ബി ഫൈ​ന​ലി​ൽ

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ യു​പി വാ​രി​യേ​ഴ്‌​സി​നെ ത​ക​ർ​ത്ത് റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു ഫൈ​ന​ലി​ൽ. നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ യു​പി​വാ​രി​യേ​ഴ്‌​സി​നെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ആ​ർ​സി​ബി ഫൈ​ന​ൽ ഉ​റ​പ്പി​ച്ച​ത്.

സ്കോ​ർ: യു​പി 143/8 ആ​ർ​സി​ബി 147/2 (13.1). ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​പി എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 143 റ​ൺ​സ് നേ​ടി. 144 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ബം​ഗ​ളൂ​രു 41 പ​ന്തു​ക​ളും എ​ട്ടു വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു. ബം​ഗ​ളൂ​രു​വി​നാ​യി ഗ്രെ​യ്‌​സ് ഹാ​രി​സും (75) സ്‌​മൃ​തി മ​ന്ദാ​ന​യും (54) അ​ർ​ധ സെ​ഞ്ചു​റി നേ​ടി.

55 റ​ൺ​സ് നേ​ടി​യ ദീ​പ്തി ശ​ർ​മ​യാ​ണ് വാ​രി​യേ​ഴ്‌​സി​ന്‍റെ ടോ​പ് സ്കോ​റ​ർ. മെ​ഗ് ലാ​നിം​ഗ് (41) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. മ​റ്റാ​ർ​ക്കും പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. 37 പ​ന്തി​ൽ ര​ണ്ട് സി​ക്‌​സ​റും 13 ഫോ​റു​ക​ളും അ​ട​ക്കം 75 റ​ൺ​സ് നേ​ടി​യ ആ​ർ​സി​ബി താ​രം ഗ്രെ​യ്‌​സ് ഹാ​രി​സി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

 

Latest News

Corehub Up